• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
09:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിമന്യു വധം; പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സംശയം; ഇരുട്ടില്‍ തപ്പി പോലീസ് 

By Web Desk    July 11, 2018   
ABIMANYU-CASE

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. ഒന്നില്‍ കൂടുതല്‍ പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരാണ് പിടിയിലാകാനുളളത്. വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടാന്‍ പൊലീസ്, ഇന്റര്‍പോളിന്റെയടക്കം സഹായം തേടും. അതേസമയം പൊലീസില്‍ നിന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനും ആലോചിക്കുന്നുണ്ട്. പിടിയിലാകാനുളള 12 പേരില്‍ രണ്ട് പേര്‍ നേരത്തെ തൊടുപുഴ ന്യൂമാന്‍ കോളേജ് ചോദ്യപേപ്പര്‍ വിവാദത്തില്‍ അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഇവര്‍ റോഡ് മാര്‍ഗ്ഗം ഹൈദരാബാദിലെത്തി അവിടെ നിന്നാണ് വിദേശത്തേക്ക് കടന്നതെന്ന് സംശയിക്കുന്നു. 

പ്രതികള്‍ വ്യാജ പാസ്‌പോര്‍ട്ട്  കൈവശം വച്ചിരുന്നുവെന്ന സംശയമാണ് വിദേശത്തേക്ക് കടന്നുവെന്ന നിഗമനത്തില്‍ എത്താന്‍ കാരണം. തൊടുപുഴ കൈവെട്ട് കേസിലെ പ്രതികളുമായി അഭിമന്യു വധക്കേസില്‍ പൊലീസ് തിരയുന്ന മുഖ്യപ്രതി ആലപ്പുഴ വടുതല നദുവത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ മുഹമ്മദിന്റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്നു കണ്ടെത്തി. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ മുഹമ്മദിനായി പൊലീസ് പലയിടത്തും തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സമൂഹമാധ്യമ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമാണ്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News