• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങി  കെ.ടി.ജലീൽ; മന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ് 

By Web Desk    November 7, 2018   
 youth leauge

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങിയ മന്ത്രി കെ.ടി.ജലീലിനെതിരെ നിയമ നടപടിയുമായി യൂത്ത് ലീഗ്. വിഷയത്തിൽ യൂത്ത് ലീഗ് നാളെ  ഹൈക്കോടതിയെ സമീപിക്കും.ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണം,  കെ.ടി.ജലീല്‍ ഇഷ്ടക്കാരെ നിയമിക്കുകയാണെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. 

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള  പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി ജലീൽ നിയമിക്കുകയായിരുന്നു എന്നാണ് ആരോപണം. ബിരുദാനന്തര ബിരുദവും എംബിഎ‌യും പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത തസ്തികയിൽ 5 വർഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാർഥിയെ ഒഴിവാക്കിക്കൊണ്ടാണ്  ജലീൽ ബന്ധുവിന് നിയമനം നൽകിയത്. എന്നാൽ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ലെന്നാണ് ജലീല്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം.  

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News