• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ശബരി മല സ്ത്രീ പ്രവേശനം; സ്ത്രീകള്‍ എത്തി തുടങ്ങുന്നതോടെ സുരക്ഷയ്ക്കും  മറ്റ് സൗകര്യങ്ങള്‍ക്കുമായ് സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരിക  600 കോടിയോളം രൂപ 

By Web Desk    September 29, 2018   

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രായമേഭമന്യേ പ്രവേശനാനുമതി ലഭിച്ചതോടെ  അവര്‍ക്കായുള്ള  താമസവും സുരക്ഷയും മറ്റ് സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍  600 കോടിരൂപയെങ്കിലും സര്‍ക്കാറിന് കണ്ടെത്തേണ്ടിവരുമെന്ന് വിലയിരുത്തല്‍. 

പത്തിന് താഴെയും അന്‍പതിന് മേലും പ്രായമുള്ള സ്ത്രീകളായിരുന്നു നിലവില്‍ എത്താറുണ്ടായിരുന്നത്.  ഇതുള്‍പ്പെടെ മൂന്ന് കോടി ഭക്തരാണ് 41 ദിവസത്തെ മണ്ഡലകാലവും നടതുറക്കുന്ന മറ്റ് ദിവസങ്ങളും ചേര്‍ത്ത് 63 ദിവസത്തിനുള്ളില്‍ ഒരു വര്‍ഷം മലയിലെത്തുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും മലയിലെത്താമെന്ന് വന്നതോടെ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയോളം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ആറ് കോടിയോളം ഭക്തര്‍ ശബരിമലയിലെത്തും.ഇതു ഈ വര്‍ഷം എത്തുന്നവരുടെ കണക്കല്ല. പക്ഷേ, സമീപ ഭാവിയില്‍ സംഭവിക്കുന്ന കാര്യമാണ്.


നിലവിലെ ഭക്തര്‍ക്ക് പോലും ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ വെല്ലുവിളി നേരിടുന്നുണ്ട്. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 2012 ല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ളാനിന് 625 കോടിയാണ് ചെലവ് വകയിരുത്തിയത്. എന്നാല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള പ്രയാസം കാരണം മാസ്റ്റര്‍പ്ളാന്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇനി അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി അത് പരിഷ്കരിക്കേണ്ടിവരും. പ്രതിദിനം അന്‍പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയില്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശൗചാലയങ്ങള്‍, താമസസൗകര്യങ്ങള്‍, സന്നിധാനത്ത് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ക്യൂ സംവിധാനം, പതിനെട്ടാം പടിക്ക് പുറത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍, നിലവിലെ സുരക്ഷാ ജീവനക്കാരുടെ അത്രയും സ്ത്രീ സുരക്ഷാജീവനക്കാര്‍, അവര്‍ക്കെല്ലാം താമസസൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കണം. കൂടാതെ കൂടുതല്‍ സൗകര്യങ്ങള്‍ കാനനപാതയിലും പമ്ബ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്തും ഏര്‍പ്പെടുത്തേണ്ടിവരും. ഇത്രയും സൗകര്യങ്ങളൊരുക്കാന്‍ 600 കോടിയിലേറെ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. ഇൗ മണ്ഡലകാലത്ത് സ്ത്രീകള്‍ മലചവിട്ടുന്നത് താല്‍ക്കാലികമായെങ്കിലും ഒഴിവാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നുവെന്നാണ് സൂചന. ഇക്കാര്യം സുപ്രീംകോടതിയെ ബോധിപ്പിച്ചാകും അനുമതി നേടിയെടുക്കുക. അടുത്ത മണ്ഡലം സീസണ്‍ മുതല്‍ സ്ത്രീപ്രവേശനം അനുവദിക്കാനും അതിന് മുമ്ബ് സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ആലോചിക്കുന്നത്.

പണം കണ്ടെത്തുന്നതിനൊപ്പം സര്‍ക്കാരിനെ അലട്ടുന്ന പ്രശ്നം വികസനത്തിന് ശബരിമലയില്‍ ഭൂമി കണ്ടെത്തുകയാണ്. നിലവില്‍ ശബരിമലയില്‍ 12.675ഹെക്ടറും നിലയ്ക്കല്‍ പമ്ബ മേഖലകളിലായി 110.524ഹെക്ടര്‍ ഭൂമിയുമാണ് ശബരിമല ദേവസ്ഥാനത്തിനുള്ളത്. സ്ത്രീകള്‍ക്കായി പുതിയ സൗകര്യവും മാസ്റ്റര്‍ പ്ളാന്‍ അതിനനുസരിച്ച്‌ വിപുലീകരിക്കുകയും ചെയ്താല്‍ ചുരുങ്ങിയത് 40ഹെക്ടര്‍ വനഭൂമി കൂടി വിട്ടുകിട്ടേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ അതിന് അനുമതി കിട്ടുമോ എന്നാണ് അറിയേണ്ടത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News