• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയിൽ തന്റെ ഭാഗത്ത് നിന്നും ആചാര  ലംഘനമുണ്ടായെന്ന്   സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി; പതിനെട്ടാം പടി കയറിയത് ഇരുമുടിക്കെട്ട് ഇല്ലാതെ 

By Web Desk    November 7, 2018   

പന്തളം: സന്നിധാനത്ത്   തന്റെ ഭാഗത്ത് നിന്നും ആചാര  ലംഘനമുണ്ടായെന്ന് തുറന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇരുമുടിക്കെട്ടില്ലാതെയാണ് താൻ മല കയറിയതെന്ന് തില്ലങ്കേരി സമ്മതിക്കുന്നു, അത് ആചാര ലംഘനമാണ്, പതിനെട്ടാം പടിയില്‍ കയറിയത് അറിവില്ലായ്മ കാരണമാണെന്നും തില്ലങ്കേരി പറയുന്നു.

ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം  പടി കയറാനാകൂ.സന്നിധാനത്ത് ഇന്നലെ ഭക്ത ജന പ്രധിഷേധം ശക്തമായപ്പോൾ അവരെ നിയന്ത്രിക്കാനായി പോലീസ് തില്ലങ്കേരിയെ മെഗാ ഫോൺ ഏൽപ്പിക്കുകയും ആർഎസ്എസ് നേതാവിനെകൊണ്ട് തന്നെ അവരുടെ അണികളെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. 

കൂടാതെ    സമരക്കാരെ അനുനയിപ്പിക്കാന്‍  തില്ലങ്കരി 18 ാം പടിയില്‍ കയറി നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. വത്സൻ തില്ലങ്കേരിയുടെ  ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ 18 ാം പടിയില്‍ കയറി. ഇതോടെ ശബരിമലയില്‍ ആചാരലംഘനം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. 18 ാം പടിയില്‍ തിരിഞ്ഞു നിന്നതും ആചാരലംഘനമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കരദാസ് അറിയിച്ചിരുന്നു. ശങ്കരദാസും ഇരുമുടി കെട്ടില്ലാതെ 18 ാം പടിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News