• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; ധനസഹായ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി എസി മൊയ്തീന്‍

By Web Desk    August 28, 2018   
AC MOIDEEN

തൃശൂര്‍ :സംസ്ഥാനത്തെ  പ്രളയബാധിതര്‍ക്കായുള്ള അടിയന്തിര  ധനസഹായം പതിനായിരം രൂപ വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി. ഇതിനായി പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്ബറുകള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാനുമുള്ള ശ്രമം നടന്നുവരികയാണ്. 30ാം തീയതി ചേരുന്ന നിയമസഭയോടനുബന്ധിച്ച് പുനരധിവാസപ്രവര്‍ത്തനങ്ങളുടെ പുനരാലോചനയിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News