• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുമ്പോള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ വിളിച്ച് വരുത്തുന്നത് വലിയ അപകടത്തെ 

By Web Desk    September 27, 2018   

പലരും ചെയ്യാറുള്ള ഒരു കാര്യമാണ് കുട്ടികളെ സ്ഥിരമായി കാറിന്റെ മുന്‍സീറ്റില്‍ ഒറ്റയ്‌ക്കോ മടിയിലോ ആയി ഇരുത്തുകയെന്നത്,. ഇങ്ങനെ ചെയ്യുന്നതോടെ സംഭവിക്കുന്നത്  ഒരുപക്ഷേ വിട്ടുമാറിനില്‍ക്കാവുന്ന അപകടങ്ങളെ പോലും നമ്മള്‍ തിരിച്ച് വിളിക്കുക എന്നതാണ്. 

വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും ഉണ്ടായ അപകടം ആരിലും അതീവ ദുഖമുളവാക്കുന്ന ഒന്നാണ്. പിഞ്ചു കുഞ്ഞിന്റെ മരണവും അതിലേറെ ദുഖകരം. ഒരുപക്ഷേ ഈ അപകടത്തിന് കാരണമായ് തീര്‍ന്നത് ആ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടത് മുതിര്‍ന്നവരുടെ ശ്രദ്ധക്കുറവ് തന്നെയാവാം. റിപ്പോര്‍ട്ടുകള്‍ പറയുന്നത് അദ്ദേഹം മകളെ മടിയില്‍ വച്ച് ടൊയോട്ട ഇന്നോവാ കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു എന്നാണ്. ബാലഭാസ്‌ക്കറിനും ഡ്രൈവര്‍ക്കും പിന്‍സീറ്റിലിരുന്നിരുന്ന ഭാര്യയ്ക്കും സാരമായ പരിക്കുകളുണ്ട്. സുരക്ഷാമാനകങ്ങളില്‍ ഒട്ടും മോശമല്ലാത്ത വാഹനമാണ് ഇന്നോവ. ഒരുപക്ഷെ മൂന്നുപേരുടെ ജീവന്‍ രക്ഷപ്പെട്ടത് കാറിന്റെ സുരക്ഷാഗുണങ്ങള്‍ കൊണ്ടാവാം.

അപകടങ്ങളിലും അപ്രതീക്ഷിത സംഭവങ്ങളിലും കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ അപകടസാധ്യതയുണ്ടാവുകയും പരിക്കേല്‍ക്കുകയും ചെയ്യും. കുട്ടികളുടെ ശരീരത്തിനും മനസ്സിനും മാറാക്ഷതങ്ങള്‍ ഉണ്ടാവാനോ ജീവന്‍തന്നെ നഷ്ടപ്പെടാനോ സാധ്യത കൂടുതലാണ്. മാത്രമല്ല, അപകടങ്ങളില്‍ പെടുമ്പോള്‍  എങ്ങനെ സ്വയം രക്ഷിക്കാനാവും എന്ന് ചിന്തിക്കാന്‍ മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്ക് കഴിഞ്ഞെന്ന് വരില്ല.  


യാത്രകളില്‍  പലരും സീറ്റ് ബെല്‍റ്റ്  ധരിക്കാറില്ല. അല്ലെങ്കിലേ സീറ്റ്ബെല്‍റ്റ് ധരിക്കാതിരിക്കാന്‍ അഭിമാനപ്രശ്‌നം മുതല്‍ നൂറുനൂറു ന്യായങ്ങളും  കണ്ടെത്തുന്നവരുണ്ട്.  സീറ്റബെല്‍റ്റ് ഇടാതെ കുട്ടിയെയും മടിയില്‍വച്ച് മുന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ കുട്ടിയ്ക്ക് അപകട സാധ്യത കൂടുകയാണ്. മുന്‍പിലെ ഗ്‌ളാസ് (windshield), ഡാഷ്‌ബോര്‍ഡ് തുടങ്ങിയവയുമായി കുട്ടിക്ക് അധികം അകലമില്ല, ഒരപകടത്തില്‍ ഈ ദൂരവും അവയിലിടിക്കാനുള്ള സമയവുമെല്ലാം പ്രധാനമാണ്. ഇനി ബെല്‍റ്റ് ധരിച്ചാണ് കുട്ടിയെ മടിയില്‍ വച്ചിരിക്കുന്നതെങ്കിലോ ? എയര്‍ബാഗ് ഇല്ലാത്ത കാറുകളില്‍ എല്ലാം മേല്പറഞ്ഞതുപോലെത്തന്നെ. എയര്‍ബാഗുള്ളവയില്‍, ബാഗ് ഇന്‍ഫ്ളേറ്റ് ചെയ്തുവരുന്ന വേളയില്‍ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച സംഭവങ്ങള്‍ നിരവധിയാണ്. 

മുന്‍സീറ്റില്‍ കുട്ടികളെ ഒറ്റയ്ക്കും ഇരുത്തരുത്. ചില രാജ്യങ്ങളില്‍ 12 വയസുവരെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുന്നത് ശിക്ഷാര്‍ഹമാണ്. കുട്ടി, നിങ്ങളേക്കാള്‍ ചെറിയ ആളാണ്. ഒരു അപകടത്തില്‍ മുതിര്‍ന്ന ഒരാളുടെ തല ഇടിയ്ക്കുന്നത് മിക്കവാറും വിന്‍ഡ്ഷീല്‍ഡില്‍ ആണെങ്കില്‍ കുട്ടിയുടെ തല വരുന്നത് ഡാഷ് ബോര്‍ഡിന്റെ ലെവലിലാണ്. ഇത് അപകടത്തിന്റെ തീവ്രത കൂട്ടുന്നു. മുന്‍സീറ്റില്‍ കുട്ടിയെ സീറ്റ്‌ബെല്‍റ്റ് ധരിപ്പിച്ച് ഇരുത്താനും പാടില്ല. ആ സാധനം മുന്‍സീറ്റില്‍ കുട്ടികളുടെ ഉയരത്തിനുവേണ്ടിയോ കംഫര്‍ട്ടിനുവേണ്ടിയോ ഡിസൈന്‍ ചെയ്തതല്ല എന്നത് മനസ്സിലാക്കണം.  

വളരെച്ചെറിയ റൈഡുകള്‍ക്കോ സിറ്റിഡ്രൈവുകള്‍ക്കോ അല്ലാതെ മുതിര്‍ന്ന കുട്ടികളെപ്പോലും മുന്‍സീറ്റില്‍ ഇരുത്താന്‍ പാടില്ല. പലപ്പോഴും കുട്ടികള്‍ പുറകിലിരിക്കാന്‍ സമ്മതിക്കില്ല എന്ന ന്യായമാണ് പലര്‍ക്കും പറയാനുള്ളത്. എന്നാല്‍ അങ്ങനെ വിളിച്ച് വരുത്തുന്നത് വലിയ അപകടത്തെയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News