• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പെരിയാര്‍ കര കവിഞ്ഞ് ഒഴുകുന്നു; ആലുവയില്‍ ബലിതര്‍പ്പണം നടത്താന്‍ എത്തിയത് പതിനായിരങ്ങള്‍ 

By Web Desk    August 11, 2018   
aluva-manappuram

കൊച്ചി; പെരിയാര്‍ കരകവിഞ്ഞ് ഒഴുകുമ്പോള്‍ ആലുവയില്‍ പൂര്‍വികാനുഗ്രഹം തേടി  ബലിതര്‍പ്പണം നടത്താന്‍ എത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്ത് ഉടനീളം ഉള്ള  ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.  എറണാകുളവും മലപ്പുറവും വയനാടും അടക്കമുള്ള ജില്ലകളില്‍ മോശം കാലാവസ്ഥ അവഗണിച്ചും ബലിതര്‍പ്പണച്ചടങ്ങിന് ഒട്ടേറെപ്പേരെത്തി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് ബലിതര്‍പ്പണത്തിന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ദേശീയ ദുരന്തനിവാരണസേനയും തീരസംരക്ഷണസേനയും സുരക്ഷ ഉറപ്പാക്കാന്‍ രംഗത്തുണ്ട്. പുഴയില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിനു ബദല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം, വര്‍ക്കല, മലപ്പുറം തിരുനാവായ, വയനാട് തിരുനെല്ലി, കൊല്ലം തിരുമുല്ലവാരം തുടങ്ങി എല്ലാ പ്രമുഖ ബലിതര്‍പ്പണ കേന്ദ്രങ്ങളിലും കൂടുതലാളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News