• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:32 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിടല്‍; മലബാറില്‍ ഏറെ ബാധിച്ചത് വയനാടിനെ; സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത് 202 പേരെ

By shahina tn    December 19, 2018   
wayanad

വയനാട്: ഹൈക്കോടതി ഉത്തരവില്‍ കെഎസ്ആര്‍ടിസിയിലെ താല്‍കാലിക ജീവനക്കാരുടെ പിരിച്ചുവിടല്‍ മലബാറില്‍ ഏറെ ബാധിച്ചത് വയനാടിനെയാണ്. ഉത്തരമേഖല സോണില്‍ ഉള്‍പ്പെടുന്ന വയനാട്ടില്‍ നിന്നും 202 പേരെയാണ് സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത്. സര്‍വ്വീസുകള്‍ കുറഞ്ഞതോടെ പ്രദേശത്ത് യാത്ര ക്ലേശവും രൂക്ഷമാകുന്നു.

വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖല സോണില്‍ കൂടുതല്‍പേരെ പിരിച്ചുവിട്ടത് മൂന്ന് ഡിപ്പോകള്‍ മാത്രമുള്ള വയനാട്ടില്‍ നിന്നാണ്. 202 കണ്ടക്ടര്‍മാര്‍ക്കാണ് ഇവിടെ ജോലി നഷ്ടമായത്. കോഴിക്കോട് 97, കണ്ണൂര്‍ 151, കാസര്‍കോട് 95, മലപ്പുറം 166, പാലക്കാട് 140 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്കുകള്‍.

ജീവനക്കാരുടെ പിരിച്ചുവിടല്‍ വയനാട്ടിലെ ദീര്‍ഘദൂര സര്‍വീസുകളെയും ഗ്രാമീണ സര്‍വീസുകളേയും ഒരുപോലെ ബാധിച്ചു. ഉത്തരവ് നടപ്പാക്കിയ ദിനം മുതല്‍ മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി ഡിപ്പോകളിലായി 170 സര്‍വീസുകളാണ് മുടങ്ങിയത്. കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടിവരുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നു. നിലവില്‍ വരുമാനം കുടുതലുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ അയക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ സ്ഥിരജീവനക്കാരായ ഡ്രൈവര്‍മാരുടെ ജോലിയും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News