• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 320 കിലോ കഞ്ചാവ്

By Ajay    April 16, 2019   

തൃശൂര്‍: തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട. ഒറീസയില്‍ നിന്നും ട്രെയിന്‍ വഴി കേരളത്തിലേക്ക് കടത്തിയ 320 കിലോഗ്രാം കഞ്ചാവാണ് തൃശ്ശൂര്‍ എക്‌സൈസ് ഇന്റെലിജെന്റ്‌സും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഒറീസയില്‍ നിന്നും എറണാകുളത്തേക്കുള്ള ട്രെയിനില്‍ 10 ചാക്കുകളില്‍ അട്ടിയിട്ട നിലയിലായിരുന്നു കഞ്ചാവ്.

എറണാകുളത്തു പോയി മടങ്ങി തൃശൂരിലെത്തിയപ്പോഴും ചാക്കുകള്‍ കൂട്ടിയിട്ടിരുന്നതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാര്‍സല്‍ ആര്‍ക്കുള്ളതാണെന്നു വ്യക്തതയില്ല. ഇക്കാര്യം അന്വേഷിക്കുകയാണെന്നു എക്‌സൈസ് അറിയിച്ചു.

ഉത്സവകാലത്തിനൊപ്പം തെരഞ്ഞെടുപ്പു കാലമായതിനാല്‍ കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് അടക്കമുള്ള ലഹരി കടത്തുണ്ടാവുമെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മൂന്നു മാസത്തിനിടയില്‍ ആയിരം കിലോയോളം കഞ്ചാവാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇതിനകം പിടികൂടിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News