• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്ഥലംമാറ്റം സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് യതീഷ് ചന്ദ്ര

By Web Desk    November 26, 2018   

ശബരിമല തീര്‍ഥാടനുവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ക്രമസമധാനം പൂര്‍ണമായും സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാണെന്നും എസ്പി യതീഷ് ചന്ദ്ര .നിരോധനാജ്ഞ പിൻവലിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും. സ്ഥലംമാറ്റി എന്ന വാർത്തകളോട് ഇപ്പോൾ നിലക്കലിലും തൃശൂരും താൻ ഉണ്ടെന്ന് പരിഹാസ രൂപേണ യതീഷ് ചന്ദ്ര മറുപടി നല്‍കി.

ഭക്തന്മാര്‍ക്ക് ഒരു തടസവുമില്ലാതെ ഭഗവാനെ തൊഴുത് പോകാനുള്ള അവസരമുണ്ട്. ഇന്ന് 11 മണിവരെ 25000 ആളുകള്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസികളിലെ കണക്കു വച്ചാണിത്. പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മനസിലായി വരുന്നതിനനുസരിച്ച് തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. സീസണ്‍ തുടക്കമല്ലേ..? കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോടടക്കം മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ  യതീഷ് ചന്ദ്രയെ തൃശൂരിലേക്ക് സ്ഥലംമാറ്റിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.  തൃശൂരില്‍ അദ്ദേഹത്തെ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ ചില നേതാക്കള്‍ പ്രസ്താവനകളും നടത്തി. എന്നാല്‍ ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് യതീഷ് ചന്ദ്ര തന്നെ രംഗത്തെത്തയിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News