• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി മാറാന്‍ രണ്ട് ദിവസം കൂടി വേണമെന്ന് ഗതാഗത മന്ത്രി; എംപാനല്‍ ജീവനക്കാരോട് സര്‍ക്കാരിന് അവഗണന ഇല്ലെന്നും മന്ത്രി

By Web Desk    December 21, 2018   
ak-saseendran

കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധി മാറാന്‍ രണ്ട് ദിവസം കൂടി വേണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കണ്ടക്ടര്‍മാരുടെ കുറവ് മൂലം ഇന്ന് ആയിരത്തോളം സര്‍വ്വീസുകള്‍ മുടങ്ങുമെന്നും മന്ത്രി അറിയിച്ചു. അതേസമയം എംപാനല്‍ ജീവനക്കാരോട് സര്‍ക്കാരിന്  അവഗണന ഇല്ലെന്നും ലോംഗ് മാര്‍ച്ചിനോട് സര്‍ക്കാര്‍ നിഷേധാത്മകമായ സമീപനം സ്വീകരിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. എംപാനല്‍ ജീവനക്കാര്‍ കോടതിയില്‍ പോയി അനുകൂല വിധി നേടുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാം എന്ന ഹൈക്കോടതി വിധി കൂടി വന്നതോടെ മന്ത്രി പറഞ്ഞത് പോലെ രണ്ട് ദിവസത്തിനുള്ളില്‍ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി അധികൃതരും ജീവനക്കാരും. ദിവസേനെ ആയിരത്തോളം സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുമ്പോള്‍ അത് വലിയ രീതിയിലുള്ള നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസമെന്നോണം അനുകൂല ഉത്തരവ് വന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കും.

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്നാണ് ഹൈക്കോടതി വിധി. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ ഹര്‍ജിയിലാണ് ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അതല്ലെങ്കില്‍ നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെയോ നിയമിക്കാമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News