• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം; ലോംഗ് മാര്‍ച്ചില്‍ അണിനിരന്നത് രണ്ടായിരത്തിലധികമാളുകള്‍

By Web Desk    December 20, 2018   
ksrtc

ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരുടെ ലോങ് മാര്‍ച്ചിനു ആലപ്പുഴയില്‍ നിന്ന് തുടക്കമായി. ജോലി തിരികെ നല്‍കണമെന്നാവശ്യപ്പെട്ടുളള സമരത്തില്‍ ആയിരത്തിലേറെപ്പേരാണ് അണിനിരക്കുന്നത്. ലോങ് മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. ജോലി നഷ്ടപ്പെട്ടവരുടെ പ്രയാസങ്ങളും ജീവിത പ്രതിസന്ധികളുമാണ് ലോങ് മാര്‍ച്ചിന്റെ മുദ്രാവാക്യങ്ങള്‍.

ഹൈക്കോടതി ഉത്തരവോടെ പടിയിറങ്ങേണ്ടി വന്ന തങ്ങള്‍ക്ക് ജോലി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നതാണ് പിരിച്ചു വിട്ടവരുടെ പ്രധാന ആവശ്യം. അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോര്‍പ്പറേഷന്റെ തകര്‍ച്ചയ്ക്ക് കാരണം. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടിനടപടി സ്വീകരിച്ചില്ലെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി.

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ വനിതാ കണ്ടക്ടര്‍മാരടക്കം 2500 ലേറെ പേരാണ് ഭാഗമാകുന്നത്. ആദ്യ ദിനത്തില്‍ രണ്ടര കിലോമീറ്റര്‍ പിന്നിട്ട മാര്‍ച്ച് ഇഎംഎസ് സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. ഇന്ന് ഹരിപ്പാട്ടും വെളളിയാഴ്ച കരുനാഗപ്പളളിയിലും ശനിയാഴ്ച കൊല്ലത്തും ഞായറാഴ്ച ആറ്റിലങ്ങലിലുമാണ് ലോങ്ങ് മാര്‍ച്ച് എത്തിച്ചേരുക.

തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റ് നടയിലെ സമര സമാപനത്തിന് പിരിച്ചു വിടപ്പെട്ടവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. മുഖ്യ മന്ത്രി അടക്കമുളളവരെ നേരില്‍കണ്ട് നിവേദനം നല്‍കാനാണ് ജീവനക്കാരുടെ കൂട്ടായ്മയുടെ തീരുമാനം.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News