• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു

By ANSA 11    January 8, 2019   
strike

കൊച്ചി: ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെ തുടരും. സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. വിവിധ ജില്ലകളില്‍ പണിമുടക്ക് അനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്,  എന്നിവിടങ്ങളിലാണ് ട്രെയിന്‍ തടഞ്ഞത്. പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നവെങ്കിലും ഭാഗികമായി മാത്രമെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളു.

നാല് ട്രെയിനുകളാണ് തിരുവനന്തപുരത്ത് തടഞ്ഞത്. പരശുറാം, വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകളാണ് തടഞ്ഞത്. തുടര്‍ന്ന് അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസും ആറ് മണിക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്‌സ്പ്രസും ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. രപ്തിസാഗര്‍ മുക്കാല്‍ മണിക്കൂറും വൈകി. തിരുവനന്തപുരത്ത് നിന്നുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയില്‍ തടഞ്ഞു.

ചെന്നൈ മംഗളൂരൂ മെയില്‍ എക്‌സ്പ്രസ് കോഴിക്കോടും മലബാര്‍ എക്‌സ്പ്രസ് ചെറുവത്തൂരിലും തടഞ്ഞു. ധര്‍ബാദ് എക്‌സ്പ്രസ് ആലപ്പുഴയിലും വഞ്ചിനാട് കായംകുളത്തും തടഞ്ഞു. തൃശൂരില്‍ ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, അമൃത എക്‌സ്പ്രസ് എന്നിവയാണ് തടഞ്ഞത്. കാസര്‍ഗോഡ് ട്രെയിന്‍ തടഞ്ഞ പത്ത്‌പേര്‍ക്കെതിരെയും തൃശൂരില്‍ 50 ഓളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി തൊഴിലാളികള്‍, ബാങ്ക്, റെയില്‍വെ, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എന്നിവരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഒരു വര്‍ഷം ഒരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതാണ് പണിമുടക്ക് ആഹ്വാനം ചെയ്യാനുള്ള പ്രധാനകാരണം.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News