• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പജ്യോതി; ലക്ഷ്യം വനിതാമതിലിനെ പ്രതിരോധിക്കല്‍

By shahina tn    December 26, 2018   
sabarimala

തിരുവനന്തപുരം: ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയും. വനിതാ മതിലിനെ പ്രതിരോധിക്കാനാണ് ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മസമിതി അയപ്പജ്യോതി പ്രഖ്യാപിച്ചത്.  മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെയുള്ള വീഥികളിലാണ് അയ്യപ്പജ്യോതി തെളിയിക്കുക. ഓരോ ജില്ലയുടെയും അതിര്‍ത്തിയിലെത്തി അടുത്ത ജില്ലയിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് രൂപരേഖ. താലത്തില്‍ വച്ചിട്ടുള്ള മണ്‍ചിരാതില്‍ എള്ള് കിഴികെട്ടിയാണ് ദീപം തെളിക്കുന്നത്.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹ പന്തലിന് സമീപം നടക്കുന്ന അയ്യപ്പജ്യോതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ പങ്കാളികളാകും. ബിജെപി എംപി സുരേഷ് ഗോപി കളിയിക്കാവിളയിലും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ തിരുവനന്തപുരത്തും അയ്യപ്പജ്യോതിയില്‍ പങ്കാളികളാകും. അധര്‍മ്മത്തിനെതിരെ ശബരിമലയില്‍ നടന്നു വരുന്ന ധര്‍മ്മസമരത്തിന് ഊര്‍ജ്ജം പകരാനാണ് അയ്യപ്പജ്യോതി കേരളത്തിന്റെ വീഥികളില്‍ തെളിയിക്കുന്നത് എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. സര്‍ക്കാരിന്റെയോ മറ്റോ സഹായമോ പിന്തുണയോ കൂടാതെയാണ് വിശ്വാസികളായ ജനങ്ങള്‍ കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ സന്ധ്യക്ക് ദീപം തെളിയിക്കുന്നത്. അയ്യപ്പജ്യോതിയെന്ന ചരിത്ര നിയോഗം കേരള ഇതുവരെ കാണാത്ത ഒരു മഹാസംഭവമാകും എന്നതില്‍ തെല്ലും സംശയമില്ല. അത്ര വലിയ ജനപിന്തുണയാണ് അതിന് ഓരോ ദിനവും ലഭിച്ചു കൊണ്ടിരിക്കുന്നത്  എന്നും ശ്രീധരന്‍ പിള്ള അറിയിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News