• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരു മില്ല്യണ്‍ ലൈക്ക് നേടി ചരിത്രം കുറിച്ച് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്

By ANSA 11    January 9, 2019   
kerala-police

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ രംഗത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്‍തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഒരു മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചു. ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഒരു മില്ല്യന്‍ എന്ന മാന്ത്രിക സംഖ്യ കടന്നത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10 ന് വൈകുന്നേരം പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങില്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫെയ്‌സ്ബുക്കിന്റെ പിന്നിലുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയില്‍വെ പൊലീസ് തയ്യാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് സൈബര്‍ സംബന്ധമായ ബോധവത്കണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക്  പേജ് ആരംഭിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചതോടെ വന്‍ ജനപിന്‍തുണയാണ് കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്. പേജില്‍ ട്രോളുകളുടേയും, വീഡിയോകളുടേയും രൂപത്തില്‍ അവതരിപ്പിച്ച ആശയം വന്‍ ഹിറ്റായതോടെയാണ് ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കി കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്. ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്, എഡിജിപി മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും.



 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News