• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവ്; കണക്കുകള്‍ പുറത്ത് വിട്ട് എക്‌സൈസ് കമ്മീഷണര്‍

By ANSA 11    January 5, 2019   
rishiraj-singh

തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയ ലഹരി വസ്തുക്കളുടെ കണക്ക് പുറത്ത് വിട്ട് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് പിടിച്ചെടുന്ന ലഹരിമരുന്നിന്റെ കണക്കുകളാണ് പുറത്ത് വിട്ടത്. 2017ല്‍ 304 കോടി രൂപയുടെ ലഹരിമരുന്നുകള്‍ മാത്രമാണ് പിടിച്ചെടുത്തത് എന്നാല്‍ എന്നാല്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 800 കോടിയിലധികം രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്.

ലഹരി മരുന്ന് കേസുകളുടെ എണ്ണത്തിലും  വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നു. 1000 ടണ്‍ പുകയില, 32 കിലോ എംഎഡിഎംഎ, 11000 നെട്രോസെപാം ഗുളികകള്‍, ഏഴ് കോടി ഹാഷിഷ് എന്നിങ്ങനെയാണ് എക്‌സൈസ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത ലഹരിമരുന്നിന്റെ കണക്കുകള്‍.


ലഹരി മരുന്നിന്റെ ഉപയോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊച്ചിയാലാണ്. അതുകൊണ്ട് തന്നെ ഇതിനെതിരെ ബോധവത്ക്കരണ ക്ലാസുകളും വേണ്ട വിധത്തിലുള്ള പരിശോധനകളും നടത്താനാണ് എക്‌സൈസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 12ന് കൊച്ചിയില്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കും. അതേ പോലെത്തന്നെ ഈ മാസം തന്നെ സംസ്ഥാനത്തെ മുഴുവന്‍ വിമുക്തി കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാകുമെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. 




 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News