• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:50 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാ മതിലില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി തന്നോട് വേണ്ട; പി രാമഭദ്രന്‍

By shahina tn    December 22, 2018   
vanitha-mathil

കൊല്ലം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പി രാമഭദ്രന്‍. മതിലില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണി തന്നോട് വേണ്ടെന്നും രാമഭദ്രന്‍ പറഞ്ഞു. ജനുവരി ഒന്നിന്റെ വനിതാ മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണി തന്നോട് വേണ്ടന്ന് കോണ്‍ഗ്രസ് നേതാവും ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ രാമഭദ്രന്‍ പറഞ്ഞു. ദളിത് ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തകരും മതിലില്‍ അണിചേരും. വനിതാ മതിലില്‍ അണി ചേരുന്ന സംഘടനകള്‍ വര്‍ഗീയ സംഘടനകളാണൊ എന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കണമെന്നും രാമഭദ്രന്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ തേര്‍ വാഴ്ച നടത്തിയ സാഹചര്യത്തിലാണ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.ഈ യോഗത്തില്‍ തങ്ങളാണ് വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വച്ചത്. വനിതാ മതില്‍ സ്ത്രീ പങ്കാളിത്വംകൊണ്ട് ചരിത്ര സംഭവമാകുമെന്നും രാമ ഭദ്രന്‍ പറഞ്ഞു. 2006 ല്‍ പി രാമഭദ്രന്‍ കുന്നത്തൂരിലെ കൊണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News