• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരോഗ്യനില വഷളായി, നിരാഹാരസമരത്തില്‍ നിന്ന് വിടി രമയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; പകരം സമരം ഏറ്റെടുത്ത് കൃഷ്ണദാസ്‌

By shahina tn    January 18, 2019   
vt-rama

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പത്ത് ദിവസമായി നിരാഹാരം നടത്തുന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയുടെ ആരോഗ്യനില വഷളായി. ഇതിനെത്തുടര്‍ന്ന് രമയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. രമയ്ക്ക് പകരമായി പികെ കൃഷ്ണദാസ് സമരം ഏറ്റെടുത്തു. സെക്രട്ടറിയേറ്റിനു മുന്നിലാണ് ബിജെപി, ശബരിമല കര്‍മസമിതി  അടക്കമുള്ള ഹിന്ദു സംഘടനകള്‍ നിരാഹാരസമരം നടത്തുന്നത്.

47 ദിവസമായി തുടരുന്ന നിരാഹാര സമരത്തില്‍ ഇതുവരെ ആറുപേരാണ് നിരാഹാരമിരുന്നിട്ടുള്ളത്. നാളെ വൈകുന്നേരത്തോടെ മണ്ഡലകാലം അവസാനിക്കുമെന്നതിനാല്‍ 20-ാം തിയതി സമരം അവസാനിപ്പിക്കാന്‍ കര്‍മസമിതി തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, യുവതീ പ്രവേശനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡിസംബര്‍ മൂന്നു മുതല്‍ ബിജെപി നിരാഹാര സമരം തുടങ്ങിയത്.

ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന എഎന്‍ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വേണ്ട ശ്രദ്ധ തരുന്നില്ലെന്നു മനസ്സിലാക്കിയതോടു കൂടി രാധാകൃഷ്ണന്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെ സമരം ഏറ്റെടുക്കാനെത്തിയ സികെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നിരാഹാരത്തിനിരുന്നെങ്കിലും ആര്‍ക്കും വിവാദങ്ങള്‍ കാരണം സമരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സമരവേദിയിലെ സ്റ്റീല്‍ ഗ്ലാസ് പാനീയ വിവാദമാണ് ശോഭയെ സമര വേദിയില്‍ നിന്ന് ഔട്ടാക്കിയത്.

തുടര്‍ന്ന് എംടി രമേശ്, ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞു കേട്ടെങ്കിലും തൊടു ന്യായങ്ങള്‍ നിരത്തി ആരും സമരം ഏറ്റെടുക്കാത്ത സ്ഥിതിയിലെത്തി. പിന്നീടാണ് മോര്‍ച്ച അധ്യക്ഷ വിടി രമ നിരാഹാരം ഏറ്റെടുത്തത്. ജനുവരി 20 ന് സമരം അവസാനിപ്പിക്കാന്‍ നിശ്ചയച്ച ബിജെപി തുടര്‍ പദ്ധതികള്‍ ദേശീയ നേതൃത്വത്തോട് ആലോചിച്ചതിന് ശേഷമാകും തീരുമാനിക്കുക.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News