• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: അക്രമണത്തിന് ശേഷവും ഫോണ്‍ സന്ദേശം വന്നിരുന്നുന്നു; വെളിപ്പെടുത്തലുമായി നടി ലീന മരിയ പോള്‍

By shahina tn    December 19, 2018   
leena

കൊച്ചി: കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ അക്രമത്തിന് ശേഷവും തനിക്ക് നിരന്തരം കോളുകള്‍ വന്നിരുന്നതായി വെളിപ്പെടുത്തി നടി ലീന മരിയ പോള്‍. ഫോണ്‍ സന്ദേശങ്ങള്‍ പൊലിസിന് കൈമാറിയിട്ടുണ്ട്. തന്റെ സുഹൃത്താണെന്ന് മാധ്യമങ്ങള്‍ പറയുന്ന സുഹാസ്ചന്ദ്രശേഖര്‍ തന്റെ ഭര്‍ത്താവെണെന്നും ലീന പറഞ്ഞു.

കഴിഞ്ഞ ഒരു മാസം മുമ്പായിരുന്നു ആദ്യമായി രവി പൂജാരിയുടെ കോള്‍ വന്നിരുന്നത്. അന്ന് അഞ്ച് കോടിരൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 25 കോടിയും ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ വധിക്കുമെന്നും ഭാഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെയ്പ്പ് ഉണ്ടായതും.

ചെന്നൈ കാനറാ ബാങ്കില്‍ നിന്നും 19 കോടി തട്ടിയ കേസില്‍ 2015 ല്‍ ഡല്‍ഹിയില്‍ വെച്ച് അറസ്റ്റിലായിരുന്നു. ഇത്തരത്തില്‍ വലിയ തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ലീന. അതിനാല്‍ കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രികരിച്ചുള്ള കൂടുതല്‍ അന്വേഷണം പൊലിസില്‍ നിന്നുമുണ്ടാകും. താന്‍ ഒരു സ്ത്രീ ആണെന്നും തനിക്ക് പൊലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ലീന മരിയ പോള്‍ പൊലിസിനെ സമീപിച്ചിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News