• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാന്ദാമംഗലം പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബാന നടത്താന്‍ അനുമതിയില്ല

By Web Desk    January 19, 2019   
mannamangalam

കൊച്ചി: യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബാന നടത്താന്‍ അനുമതിയില്ല. കലക്ടര്‍ അനുപമയാണ് കുര്‍ബാന നടത്താനുള്ള അനുമതി നിഷേധിച്ചത്. ഞായറാഴ്ച്ച മാന്ദാമംഗലം പള്ളിയില്‍ കുര്‍ബാന നടത്തുവാന്‍ അനുമതി നല്‍കണമെന്ന് യാക്കോബായ വിഭാഗം കലക്ടറോട് ചോദിച്ചിരുന്നു. ഈ ആവശ്യമാണ് കലക്ടര്‍ തള്ളിയത്.

 എന്നാല്‍ കലക്ടറുട തീരുമാനം അംഗീകരിക്കുന്നതായി യാക്കോബായ സഭ അറിയിച്ചു. അതേസമയം കലക്ടറുടെ തീരുമാനത്തില്‍ സന്തോഷമെന്ന് ഓര്‍ത്തോഡോക്‌സ് വിഭാഗവും അറിയിച്ചു. യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി കലക്ടര്‍ യോഗം വിളിക്കുകയും പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുവാന്‍ യാക്കോബയ വിഭാഗം തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പ്രവേശനം ആവശ്യപ്പെട്ട് ഇവിടെ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഗേറ്റ് തുറന്നു അകത്തു കടക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചത്് സംഘര്‍ഷത്തിനും കാരണമായിരുന്നു. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ്ഭദ്രാസനാധിപന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു പ്രശ്‌നം പരിഹരിക്കുവാനായി കലക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News