• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയില്‍ വീണ്ടും യുവതി പ്രവേശിച്ചു; അയ്യപ്പദര്‍ശനം നടത്തിയത് ശ്രീലങ്കന്‍ സ്വദേശി; സ്ഥിരീകരിച്ച് പൊലീസ്

By ANSA 11    January 4, 2019   
sasikala-sreelanka

ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥിരീകരണം. ശ്രീലങ്കന്‍ സ്വദേശിയായ ശശികലയാണ് അയ്യപ്പനെ ദര്‍ശിച്ച് തൊഴുതുമടങ്ങിയത്. 46 വയസാണ് ശശികലയ്ക്കുള്ളത്. ശശികല ദര്‍ശനം നടത്താതെ മരക്കൂട്ടത്തുനിന്നും തിരിച്ചു മടങ്ങുകയായിരുന്നെന്നായിരുന്നു ആദ്യം പൊലീസ് നല്‍കിയ വിശദീകരണം. ശശികലയും ഭര്‍ത്താവും പറഞ്ഞിരുന്നത് ദര്‍ശനം നടത്തിയിരുന്നില്ലായെന്നാണ്. എന്നാല്‍ ഇവര്‍ ദര്‍ശനം നടത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പേരില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കവെയാണ് വീണ്ടും യുവതീപ്രവേശം. ഇന്നലെ രാത്രി ഒമ്പത് മണിക്ക് മലകയറിയ ശശികലയും കുടുംബവും പതിനൊന്ന് മണിക്കാണ് തിരിച്ചിറങ്ങിയത്. എന്നാല്‍ മറ്റൊരു യുവതി ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും സംഘപരിവാര്‍ അക്രമികളുടെ ഭീഷണിയെത്തുടര്‍ന്ന് മടങ്ങുകയായിരുന്നു.

ഇതോടെ ശബരിമലയിലെ യുവതി പ്രവേശം എന്നത് ഒരു സാധാരണ കാര്യമാവുകാണ്. ലിംഗഭേദമില്ലാതെ ആര്‍ക്കും ശബരിമലയില്‍ പ്രവേശനം നടത്താന്‍ സാധിക്കണം എന്ന പരമോന്നത കോടതിയുടെ വിധി അനുസരിച്ച് നീങ്ങുന്ന സംസ്ഥാന സര്‍ക്കാറിന് ഈ നീക്കം കൂടുതല്‍ ശക്തി പകരും. സംസ്ഥാനത്തെ ബിജെപിയുടെ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്ന യുഡിഎഫിനും കടുത്ത തിരിച്ചടിയാണ് യുവതികളുടെ പ്രവേശം.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News