• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആദിവാസി പെൺകുട്ടിക്ക് പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ ചുമത്തി

By Ajay    April 9, 2019   

കണ്ണൂർ: കണ്ണകത്ത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. ചെറുവാശേരി സ്വദേശി മഹേഷ് പണിക്കർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 

17കാരിയുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. നാട്ടുകാരുടെ കൈയേറ്റത്തിന് വിധേയനായ പ്രതിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ പ്രത്യേക പൂജ നടത്താനെത്തിയതാണ് മഹേഷ് പണിക്കർ. പെൺകുട്ടിയെ കടന്നുപിടിച്ച ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പെൺകുട്ടി ബഹളം വെച്ചതോടെ വീട്ടുകാർ മഹേഷ് പണിക്കരെ പിടികൂടി. ഇതിന് പിന്നാലെ പ്രദേശവാസികളും സ്ഥലത്തെത്തി. 

ആശുപത്രി വിട്ടാൽ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News