• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:55 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാമതിലില്‍ അണിചേരാന്‍ താല്‍പ്പര്യമുണ്ട്; പിന്തുണയറിച്ച് തുഷാര്‍ വെള്ളാപ്പള്ളി

By shahina tn    December 27, 2018   
thushar

ആലപ്പുഴ: വനിതാമതിലിനെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി. വനിതാമതിലില്‍ അണിചേരാന്‍ താല്‍പ്പര്യമുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ബിഡിജെഎസ് പങ്കെടുക്കും. വനിതാ മതിലും ശബരിമലയുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. അതേ സമയം അയ്യപ്പ ജ്യോതിയോട് വിയോജിപ്പില്ല. എന്‍ജിഎയോ, ബിജെപിയോ അയ്യപ്പ ജ്യേതി നടത്തിയത്. പങ്കെടുക്കാന്‍ അറിയിപ്പ് ലഭിച്ചത് വൈകിയതിനാല്‍ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്താന്‍ കഴിയാത്തതു കൊണ്ടാണ് പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അതേ സമയം വനിതാ മതിലും ശബരിമലയുമായി കൂട്ടികെട്ടേണ്ടതില്ലെന്നും എസ്എന്‍ഡിപി വിശ്വാസികള്‍ക്കൊപ്പമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആവര്‍ത്തിച്ചു. നവോത്ഥാന ചിന്തകള്‍ ജാതിക്കതീതമാവണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിന് എസ്എന്‍ഡിപിയെ ക്ഷണിച്ചു. അതിനെന്താണ് തെറ്റെന്നും വെള്ളാപ്പള്ളി ചോദിച്ചു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News