• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേന്ദ്രത്തിന്റെ തൊഴിലാളി ദ്രോഹത്തോട് പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് പിന്തുണയുമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും

By ANSA 11    January 8, 2019   
secetariat-kerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. ഒമ്പത് മണിയോടെ സെക്രട്ടറിയേറ്റിലെത്തുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇന്ന് ഓഫീസിലെത്തിയിട്ടില്ല.

ഔദ്യോഗിക വസതികളിലിരുന്നായിരിക്കും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇന്ന് ഭരണ കാര്യങ്ങളും മറ്റും നോക്കുക. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ഹാജര്‍ നില കുറവാണ്.

ഉച്ചയ്ക്ക് ശേഷം മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ഹാജര്‍ നിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ബിഎംഎസ് ഒഴികെ മറ്റ് എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News