• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
01:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബോണ്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഴക്കുന്നിലെ ഡിബിന്‍ ജോസിനായി സഹായ നിധി

By shahina tn    December 20, 2018   
dibin

ബോണ്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഴക്കുന്നിലെ ഡിബിന്‍ ജോസിന്റെ ചികിത്സയ്ക്കായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. മുഴക്കുന്നിലെ ഡിബിന്‍ ജോസ് എന്ന 23 കാരന്‍ ബോണ്‍ ട്യൂമര്‍ ബാധിച്ച് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ട്യൂമര്‍ കരളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഏഴംഗ കുടുംബത്തിലെ ഏക ആണ്‍തരിയാണ് ഡിബിന്‍. നിര്‍ധനരായ ഈ കുടുംബം ചികിത്സയ്ക്കുള്ള പണമില്ലാതെ വിഷമിക്കുകയാണ്. അതിനാലാണ് ഡിബിനെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചത്. വി സിനി ചെയര്‍മാനും വികെ മുരളി കണ്‍വീനറുമായാണ് ചികിത്സാസയാഹ കമ്മിറ്റി രൂപീകരിച്ചത്. ഫെഡറല്‍ ബാങ്ക് ഇരിട്ടി ശാഖയിലാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഡിബിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News