• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയനാട് മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ

By ANSA 11    January 10, 2019   
WAYANAD-MEDICAL-COLLEGE

 കല്‍പ്പറ്റ: വയനാട്ടില്‍ മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത ഭൂമിയില്‍ പ്രകൃതി ദുരന്ത സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട്. നിര്‍ദിഷ്ട ഭുമിയില്‍ വിദഗ്ദ പഠനത്തിനായി സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ജില്ലയില്‍ വ്യാപകമായി ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചലുമുണ്ടായ സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലും പ്രക്യതിദുരന്ത സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ജിയോളജിക്കല്‍ സര്‍വ്വേ കലക്ടര്‍ക്ക് റിപ്പോട്ട് നല്‍കിയത്. നിര്‍ദ്ദിഷ്ട ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ വിദഗ്ധ പഠനത്തിനായി സമിതി രൂപികരിക്കണമെന്നും റിപ്പോട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പത്തുനില കെട്ടിടത്തിന്റെ പ്ലാനാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിനായി തയ്യറാക്കിയിരുന്നത്. കോട്ടത്തറ പഞ്ചായത്തില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമിയിലാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ആരംഭിചത്. 16 കോടി രൂപ ചിലവഴിച്ച് ഇവിടേക്കുള്ള റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 2012ലാണ് വയനാടിനു പുറമേ പത്തനംതിട്ട, ഇടുക്കി, മഞ്ചേരി, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ തിരുമാനിച്ചത്.

മഞ്ചേരിയില്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടും വയനാട്ടില്‍ റോഡ് നിര്‍മാണം പോലും പൂര്‍ത്തികരിച്ചിട്ടില്ല. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി 632 കോടി രുപയുടെ മാസ്റ്റര്‍ പ്ലാനാണ് ഇന്‍കെല്‍ തയ്യറാക്കിയിരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുമതിയും നല്‍കി. വയനാട്ടില്‍ ആധുനിക ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സക്കായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ട സാഹചര്യത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി വയനാട്ടുക്കാരുടെ മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം പുര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News