• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന പ്രകോപന പ്രസംഗം; എഎന്‍ രാധാകൃഷ്ണനെതിരെ കേസ്

By shahina tn    December 20, 2018   
an-radhakrishnan

ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന എഎന്‍ രാധാകൃഷ്ണന്റെ പ്രസംഗത്തിനെതിരെ പോത്തന്‍കോട് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി കവിരാജാണ് പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാര്‍ത്തയുടെ സിഡി ഉള്‍പ്പെടെ വച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കവിരാജിന്റെ പരാതിയില്‍ കേസെടുക്കുമെന്ന് പോത്തന്‍കോട് എസ്‌ഐ ഷാജി അറിയിച്ചു.

തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കവെ ശബരിമലപൂങ്കാവനം തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി. പൊലീസിന് അഹങ്കാരമാണെന്നും യതീഷ് ചന്ദ്ര അടക്കമുള്ള ക്കൊണ്ട് സല്ല്യൂട്ട് അടിപ്പിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.  കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്നായിരുന്നു അന്ന് രാധാകൃഷ്ണന്‍ പറഞ്ഞത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News