• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ’; അമൃതാനന്ദമയിയെ ട്രോളി സന്ദീപാനന്ദ ഗിരി

By Web Desk    January 21, 2019   
sandeepananda-giri

ദൈവങ്ങള്‍ക്കും ക്ഷേത്രപ്രതിഷ്ഠയ്ക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കാന്‍ കടലിലെയും ടാങ്കിലെയും മത്സ്യങ്ങളോട് ഇതിനെ താരതമ്യം ചെയ്ത അമൃതാനന്ദമയിയെ ട്രോളി സന്ദീപാനന്ദഗിരി. ‘അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ’ എന്നാണ് സന്ദീപാനന്ദ ഗിരി പേര് പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘സുച്ചിട്ടാല്‍ ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സുച്ച് കത്തൂല മക്കളേ’ എന്ന് പോസ്റ്റിനടിയില്‍ കമന്റായും രേഖപ്പെടുത്തിയിട്ടുണ്ട്.

ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തി സംഗമത്തില്‍ സംസാരിക്കവെ ദൈവങ്ങള്‍ക്കും ക്ഷേത്രപ്രതിഷ്ഠയ്ക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ അമൃതാനന്ദമയി കടലിലെയും ടാങ്കിലെയും മത്സ്യങ്ങളോടാണ് ഇതിനെ താരതമ്യം ചെയ്തത്. സമുദ്രത്തിലെ മത്സ്യത്തിന് പരിചരണം വേണ്ട. എന്നാല്‍ ടാങ്കിലെ മത്സ്യങ്ങള്‍ക്ക് വെള്ളം മാറ്റിക്കൊടുക്കുയും ഭക്ഷണം നല്‍കുകയും വേണം. ഓക്‌സിജന്‍ ലഭിക്കാനുള്ള സംവിധാനം ഒരുക്കണം. ആര്‍ക്കു വേണെമെങ്കിലും നദിയില്‍ കുളിക്കാം. എന്നാല്‍ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിന് അതിന്റേതായ നിയമങ്ങള്‍ ഉണ്ട്. സ്വിമ്മിംഗ് പൂളില്‍ ഇറങ്ങുന്നതിന് മുന്‍പ് കുളിക്കണം എന്നുമായിരുന്നു ദൈവങ്ങളും ക്ഷേത്ര പ്രതിഷ്ഠയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാന്‍ ഉദാഹരണം വിവരിച്ചത്.

‘ആചാര അനുഷ്ഠാനങ്ങള്‍ കളയരുത്. ശബരിമല സീസണ്‍ സമയത്ത് അമ്മ ഒരു റിസേര്‍ച്ച് പോലെ നടത്തി. പത്ത് പതിനഞ്ച് വര്‍ഷം കണ്ടിന്യൂസ് ആയിട്ട് എല്ലാ ആശുപത്രികളിലും ആള്‍ക്കാരെ അയക്കും. ആ മാസങ്ങളില്‍ 30-40 ശതമാനം രോഗികള്‍ കുറവാണ്. കാരണം ഈ സമയത്ത് അവര്‍ കുടിക്കുന്നില്ല. മാംസാഹാരം കഴിക്കുന്നില്ല. ഭാര്യമാരെ ചീത്തവിളിക്കുന്നില്ല. കുടുംബത്തോടൊപ്പം തന്നെ വ്രതമനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ സമൂഹത്തില്‍ ശരീരവും മനസ്സുമായി താളലയം കൊണ്ടുവരുന്നതാണ് ക്ഷേത്രം. അതുകൊണ്ട് ഈ സംസ്‌കാരത്തെ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്’ എന്നുമാണ് അമൃതാന്ദമയി ഇന്നലെ പറഞ്ഞത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News