• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാമെന്ന ഭീഷണി വിലപ്പോകില്ല; ട്രംപിന് മറുപടിയുമായി ടര്‍ക്കി വിദേശകാര്യമന്ത്രി

By shahina tn    January 15, 2019   
turkey-minister

ടര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാമെന്ന ഭീഷണി വിലപ്പോകില്ലെന്ന് വിദേശകാര്യമന്ത്രി നെവ് ലുത് കാവുസോഗ്ലു പറഞ്ഞു. കുര്‍ദ്ദുകളെ അക്രമിച്ചാല്‍ ടര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ടര്‍ക്കി. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു ഭീഷണി ഉണ്ടായത്.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയുടെ വടക്കന്‍ പ്രവിശ്യയില്‍ കുര്‍ദ് സൈനിക സഹായത്തോടെയാണ് അമേരിക്ക പോരാടിയിരുന്നത്. അതേസമയം കൂര്‍ദ്ദുകളുടെ പീപ്പിള്‌സ് പ്രൊട്ടക്ഷന്‍ഗ് ഗ്രൂപ്പുകള്‍ ഭീകരവാദികളെന്ന നിലപാടാണ് ടര്‍ക്കി സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് പരാജയപ്പെട്ടതിനാല്‍ സിറിയയിലുള്ള എല്ലാ സൈനികരേയും പിന്‍വലിക്കുന്നതായി ഡിസംബറില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പെട്ടന്നുള്ള നീക്കം പല രാജ്യങ്ങളേയും ഞെട്ടിച്ചിരുന്നു.

അമേരിക്കയിലെ തന്നെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. ഈ നീക്കത്തെ തുടര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ അമേരിക്കയെ സഹായിച്ച കുര്‍ദ് സൈനികരെ ടര്‍ക്കി അക്രമിക്കുമെന്ന ഭീതി ഉണ്ടായത്. ഈ സാഹചര്യത്തിലാണ്ട്രംപ് ടര്‍ക്കിക്കെതിരെ ട്വിറ്ററില്‍ പ്രകോപനപരമായ പോസ്റ്റിട്ടത്. സിറിയയില്‍ നിന്നുള്ള പിന്‍വാങ്ങല് ആരംഭിച്ചുവെന്നും ശേഷിക്കുന്ന ഐസിസ് ഭീകരവാദികളെ ആക്രമിക്കാനുള്ള പദ്ധതി തയാറാണെന്നും പറഞ്ഞ ട്രംപ് തുര്‍ക്കിക്കെതിരെ ഭീഷണി മുഴക്കി.

അതേസമയം കൂര്‍ദുകള്‍ ടര്‍ക്കിയേയും പ്രകോപിപ്പിക്കരുതെന്നും ട്രംപ് പറയുന്നു. ടര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ട്രംപിന്റെ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തയാറായില്ല. എന്നാല്‍ ഇത്തരം വിഷയങ്ങളൊന്നും രാജ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയല്ല ചര്‍ച്ചചെയ്യുകയെന്ന് ടര്‍ക്കി വിമര്‍ശിച്ചു.

ഭീകരവാദികളെ പങ്കാളികളാക്കുന്നത് ശരിയായ വിഷയമല്ലെന്നും ടര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിന്‍ പറഞ്ഞു. നേരത്തേ ട്രംപിന്റെ ട്വിറ്റിലെ പോസ്റ്റിന് തൊട്ടുമുമ്പ് ടര്‍ക്കിയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടു വരികയാണെന്ന് വിദേശകാര്യ സെക്രട്ടറി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രതികരണം വീണ്ടും ഈ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നു വേണം കരുതാന്‍.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News