• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രതിഷേധം ശക്തമാകുന്നു;  ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ 

By Web Desk    July 15, 2018   
jalandhar bishapp

ഡല്‍ഹി: പീഡനക്കേസില്‍ ആരോപണ വിധേയനായ  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരു വിഭാഗം വൈദികര്‍. ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ്  ജലന്തര്‍ രൂപതയിലെ ഒരുവിഭാഗം വൈദികര്‍ ആവശ്യപ്പെടുന്നത്.ജലന്ധറിലെ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന പുരോഹിതര്‍ക്കായുള്ള മാസധ്യാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ അന്വേഷണം തീരും വരെ ബിഷപ്പ് മാറി നില്‍ക്കണം എന്ന ആവശ്യം ഉന്നയിച്ചത്.   ബിഷപ്പ് കൂടി പങ്കെടുത്ത യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. അടിയന്തിര നടപടി ആവശ്യപ്പെട്ട് ഇവര്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന് കത്തും നല്‍കി. തനിക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയ കാര്യം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ യോഗത്തെ അറിയിച്ചപ്പോഴായിരുന്നു ഇത്. വിവാദം സഭയുടെ ഇമേജിനെ ഗുരുതരമായി ബാധിച്ചുവെന്നും വിശ്വാസി സമൂഹം ഇതിന്റെ പേരില്‍ നാണക്കേട് സഹിക്കുകയാണെന്നും ഒരു ഇടവക വികാരി പറഞ്ഞു.

ഇദ്ദേഹത്തെ പിന്തുണച്ച് ഒരു വിഭാഗം വൈദികര്‍ എഴുന്നേറ്റു. മറുപടിയുമായി ബിഷപ്പിനെ പിന്തുണയ്ക്കുന്നവരും എഴുന്നേറ്റതോടെ ഇരുവിഭാഗവും തമ്മില്‍  വാക്കുതര്‍ക്കത്തില്‍ വരെ എടത്തി.  ആരോപണങ്ങളുടെ പേരില്‍ മാത്രം രാജിവെക്കില്ലെന്ന് ബിഷപ്പും പ്രതികരിച്ചു.  തുടര്‍ന്നാണ് ഒരു വിഭാഗം വൈദികര്‍ ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ട്വോക്ക് കത്തയച്ചത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News