• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കീടനാശിനി രഹിത കൃഷി നയം നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍; ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്ന രീതി വ്യാപിപ്പിക്കും

By Web Desk    January 22, 2019   
vs-sunilkumar

തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. കീടനാശിനി രഹിത കൃഷി എന്ന നയം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വിപുലമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്ന രീതി വ്യാപിപ്പിക്കും.

വിരാട് യെല്ലോ കാറ്റഗറി മരുന്നാണ് പരുത്തി കൃഷിക്ക് ഉപയോഗിക്കുന്നത്. കേരളത്തിന് റക്കമെന്റ് ചെയ്തിട്ടുള്ളതല്ല ഈ മരുന്ന്. ഒരു തരത്തിലും ഉപയോഗിക്കാനും വില്‍പന നടത്താനും പാടില്ലായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമ നിര്‍മാണം നടത്താന്‍ ആലോചിക്കുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട സനല്‍ കുമാര്‍, മത്തായി ഇശോ എന്നിവരാണ് മരിച്ചത്. അനുവദനിയമായതില്‍ കൂടുതല്‍ അളവില്‍ കീടനാശിനി ഉപയോഗിച്ചതാണ് മരണത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. ബുധനാഴ്ച്ച വൈകീട്ടാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. വിളവെത്തരായ നെല്ലിന്റെ പട്ടാളപ്പുഴു ശല്യം തടയാനാണ് മരുന്ന് തളിച്ചത്. ദേഹാസ്വാസ്ഥ്യവും ശ്വാസതടസവും അനുഭവപ്പെട്ടവരെ ആദ്യം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News