• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; ലീനാ മരിയ മൊഴി നല്‍കാനെത്തിയില്ല; നോട്ടീസ് നല്‍കി വിളിച്ചുവരുത്താനൊരുങ്ങി പൊലീസ്

By shahina tn    December 17, 2018   
leena

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായ ലീന മരിയ പോളിനെ ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു. ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാമെന്ന് അറിയിച്ചെങ്കിലുംഇതുവരെയും ഹാജരായിട്ടില്ല.

അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മാത്രമേ ചുരുളഴിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. ഇന്നലെ ഹാജരാകാന്‍ പൊലീസ്ആവശ്യപ്പെട്ടെങ്കിലും ലീന എത്തിയിരുന്നില്ല. എന്നാല്‍ ഇന്നും ലീന സ്റ്റേഷനില്‍ എത്താത്ത സാഹചര്യത്തില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.

കൊച്ചി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളെ പറ്റിയും ഇവരുടെ സഹായികളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിനു ശേഷം രണ്ടുദിവസം കഴിഞ്ഞിട്ടും ലീന മരിയ പോള്‍ ഹാജരാകാത്തത് പൊലീസില്‍ സംശയം ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആകാം വെടിവെപ്പിന് പിന്നിലെന്നാണ് പൊലീസ് ഇപ്പോഴും കരുതുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News