• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദേശീയ പാതയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, 17 പേര്‍ക്ക് പരുക്ക്

By shahina tn    December 20, 2018   
Accident

ആലപ്പുഴ: ദേശീയ പാതയില്‍ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുട്ടികളടക്കം 17 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം കൊല്ലോട് എസ്എസ്ഭവനില്‍ എസ് ഷാരോണ്‍(26) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആലപ്പുഴ ചേപ്പാട് കവല ഭാഗത്താണ് അപകടം നടന്നത്.

ടെമ്പോ ട്രാവറിലെ യാത്രക്കാര്‍ നെയ്യാറ്റിന്‍ കരയില്‍ നിന്ന് ചോറ്റാനിക്കര ക്ഷേത്രത്തിലേക്ക് പോവുന്ന വഴിയെയാണ് കൂട്ടിയിടി ഉണ്ടായത്. മേട്ടുപാളയത്തില്‍ നിന്ന് പച്ചക്കറിയുമായി വന്ന ലോറിയാണ് ട്രാവലറിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ രണ്ട് മണിക്കൂറോളം ദേശീയപാത തടസ്സപ്പെട്ടു.

പരുക്കേറ്റവരില്‍ എട്ട് പേരെ ആലപ്പുഴ മെഡിക്കല്‍ കോലെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ഹരിപ്പാട്, കായംകുളം സര്‍ക്കാര്‍ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News