• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘സംഘപരിവാര്‍ ഭീകരത കേരളത്തില്‍’; ബിജെപിയുടെ തനിനിറം തുറന്നുകാട്ടി അന്താരാഷ്ട്ര മാധ്യമങ്ങള്‍

By ANSA 11    January 4, 2019   
inter

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെയും സംഘപരിവാര്‍ ഭീകരതയെയും തുറന്ന്കാട്ടി ലോക മാധ്യമങ്ങള്‍. കേരളത്തില്‍ ഇന്നലെ ഉണ്ടായ ഹര്‍ത്താലിനെക്കുറിച്ച് ബിബിസി ഉള്‍പ്പെടയുള്ള മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. യുവതി പ്രവേശനത്തിന്റെ പേരില്‍ നടത്തിയ ഹര്‍ത്താലില്‍ കേരളം സ്തംഭിച്ചു എന്ന തലക്കെട്ടോടെയാണ് ബിബിസി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ബിജെപിയും വലത് സംഘടനകളുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് എന്നും അക്രമത്തില്‍ 60 ഓളം പൊലീസുകാര്‍ക്കും പരുക്ക് പറ്റിയതായും 800 പേര്‍ അറസ്റ്റിലായതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 80 ഓളം സ്‌റ്റേറ്റ് ബസുകളും പൊലീസ് വാഹനങ്ങളും അക്രമിക്കപ്പട്ടു. അക്രമം ഭയന്ന് സ്‌കൂളുകളോ കടകളോ തുറന്നില്ല. റോഡുകള്‍ ബ്ലോക്ക് ചെയ്തതിനാല്‍ സ്വകാര്യ ബസുകള്‍.നിരത്തില്‍ ഇറങ്ങിയില്ല. സുപ്രിം കോടതി വിധിയെ കേരള സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ബിജെപി ഇതിനെ എതിര്‍ക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News