• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള സാഹിത്യോത്സവത്തിന് നാളെ കോഴിക്കോട് തിരി തെളിയും

By ANSA 11    January 9, 2019   
festival

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് തുടക്കമാവും. ഡിസി കിഴക്കേമുറി ഫൗണ്ടേഷനാണ് നാല് ദിവസങ്ങളിലായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന സാഹിത്യോത്സവത്തിന് നേതൃത്വം നല്‍കുന്നത്. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

വൈകുന്നേരം ആറ് മണിക്ക് എംടി വാസുദേവന്‍ നായര്‍ കെഎല്‍എഫ് ന് തിരി തെളിയിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറോളം പ്രമുഖര്‍ പങ്കെടുക്കും. വിവിധ ഭാഷകളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം അതിഥികള്‍ കെഎല്‍എഫ്‌ന്റെ വ്യത്യസ്ത സെഷനുകളിലായി പങ്കെടുക്കും. 

കല, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി, തുടങ്ങിയ വിഷയങ്ങള്‍ കെഎല്‍എഫിന്റെ വേദികളില്‍ ചര്‍ച്ചയാവും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ഫെസ്റ്റിവല്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. സ്ത്രീ സമൂഹ മുന്നേറ്റങ്ങള്‍, വെല്ലുവിളികള്‍, ദളിത് മുന്നേറ്റം, ശാസ്ത്ര സെക്ഷനുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയും കെഎല്‍എഫിന്റെ വേദിയിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കും.

ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ പ്രദര്‍ശനം, എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍, എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടര ലക്ഷത്തോളം പേര്‍ കെഎല്‍എഫിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സച്ചിദാനന്ദന്‍, രവി ഡിസി,എകെ അബ്ദുള്‍ ഹക്കിം, കെവി ശശി എന്നിവര്‍ പങ്കെടുത്തു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News