• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൊലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് സൂചന

By Web Desk    January 22, 2019   
police-station

കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പൊലീസില്‍ കൈക്കൂലിയും മാഫിയബന്ധവും വര്‍ദ്ധിക്കുന്നതായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. റെയ്ഡില്‍ പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന.

വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സംസ്ഥാനത്തെ 53 സ്‌റ്റേഷനുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ ഒരേ സമയത്തു നടന്ന പരിശോധയില്‍ പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. . ഓരോ സ്‌റ്റേഷനുകളുടേയും പരിശോധനാ വിവരങ്ങള്‍ എസ്പിമാര്‍ തന്നെ തയ്യാറാക്കി ഡയറക്ടര്‍ക്ക് കൈമാറാനും നിര്‍ദേശമുണ്ട്..

വിവിധ വകുപ്പുകളില്‍ പരിശോധനകള്‍ നടക്കാറുണ്ടെങ്കിലും പൊലീസ് സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ പരിശോധന നടക്കുന്നത് അപൂര്‍വമാണ്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലും മിന്നല്‍ പരിശോധന നടത്താനാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News