• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
01:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദിക്ക് ഒരു അവസരം കൂടി നല്‍കിയാല്‍, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാമെന്ന് ശ്രീധരന്‍പിള്ള

By shahina tn    January 16, 2019   
sreedharan-pillai

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി നല്‍കുകയാണങ്കില്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ഇന്ത്യയെ മാറ്റിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കൊല്ലം ബൈപ്പാസ് ഉത്ഘാടന വേദിയിലാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി ശ്രീധരന്‍പിള്ള സംസാരിച്ചത്.

'കേരളം എന്‍ഡിഎയുടെ കൈകളിലാവുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് വെറുതെയല്ലെന്നും അതൊരു ചരിത്ര മാറ്റത്തിന്റെ സൂചനയാണെന്നും ശ്രീധരന്‍പിള്ള ചടങ്ങില്‍ പറഞ്ഞു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും കേരളത്തിലെ ഗ്രാഫ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ ഗ്രാഫ് കേരളത്തില്‍ മുകളിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കേരളത്തില്‍ ശക്തിയുണ്ടെന്നും അതിനായി എല്ലാവരും മുന്നോട്ടു വരണമെന്നും വിജയം നമുക്കാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേ സമയം ശ്രീധരന്‍പിള്ളയുടേത് അതിമോഹമാണെന്നും ശബരിമല സമരം പോലും വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കാത്ത ബിജെപിക്ക് കേരളത്തില്‍ എന്ത് ശക്തിയാണുള്ളതെന്നും എതിര്‍ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

ഉപവാസ സമരം കിടക്കാന്‍ ആളില്ലാതെ ബിജെപി ഉഴറുന്ന പശ്ചാത്തലത്തിലാണ് പിള്ളയുടെ പ്രസ്താവന. അണികളില്‍ ആവേശം പകരുക എന്ന ലക്ഷ്യത്തിലാണ് മോദിയും കേരളത്തിലെത്തിയതെങ്കിലും പിണറായിയുടെ പ്രസംഗമാണ് ഇന്ന് ചര്‍ച്ചയായത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News