• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:37 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരള ബാര്‍ കൗണ്‍സില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണമെന്ന് സുപ്രിംകോടതി

By Web Desk    January 22, 2019   
supreme-court

കേരള ബാര്‍ കൗണ്‍സില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണമെന്ന് സുപ്രിംകോടതി. റിട്ട: ജസ്റ്റിസ് കെടി തോമസിനെ നിരീക്ഷകനായി നിയമിച്ചു. കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യം സുപ്രിംകോടതി തള്ളി.സംസ്ഥാനത്ത് നിഷ്പക്ഷ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അഡ്വക്കറ്റ് ജനറലിന് വോട്ടവകാശം പാടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചില്ല.

മാര്‍ച്ച് 18ന് ബാര്‍ കൗണ്‌സില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും മെയ് അഞ്ചിനാണ് ഫലം പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നിന് കൗണ്‍സില്‍ നിലവില്‍ വന്ന ശേഷം ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ ശ്രമം തുടനാഗിയെങ്കിലും ബാര്‍ കൗണ്‌സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള ബാര്‍ കൗണ്‌സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.'

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News