• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പാട് ഖനനം: തദ്ദേശ വാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

By shahina tn    January 14, 2019   
Ramesh-chennithala

തിരുവനന്തപുരം: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം സംബന്ധിച്ച് പ്രദേശവാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ച് വേണം പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആലപ്പാട് പ്രദേശം പ്രദേശം സന്ദര്‍ശിക്കുകയും അവിടെ സമരം ചെയ്യുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം കത്ത് നല്‍കിയത്.

അവിടെ കഴിഞ്ഞ എഴുപത്തഞ്ച് ദിവസമായി സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ആവശ്യം ന്യായമാണ്. അവിടെ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത് സംബന്ധിച്ചുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുമുണ്ട്. ഈ റിപ്പോര്‍ട്ട് നാട്ടുകാരുടെ ആശങ്കകള്‍ ഏറെക്കുറെ ശരിവയ്കുന്നതാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. രൂക്ഷമായ കുടിവെള്ള ക്ഷാമം ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ അനുഭവിക്കുന്നുണ്ടെന്ന് അവിടെ നടത്തിയ സന്ദര്‍ശനത്തില്‍ നിന്ന് ബോധ്യപ്പെട്ടത്. ഇത് പരിഹരിക്കുന്നതിന് നടപടി വേണം. ഈ വിഷയങ്ങളെല്ലാം സംബന്ധിച്ച് സമരസമിതിയുമായി ഉപാധികളില്ലാത്ത ചര്‍ച്ചയാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.l

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News