• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വര്‍ഗ്ഗീയ മതിലിന് വേണ്ടി പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നത് നിര്‍ത്തണം: ചെന്നിത്തല

By shahina tn    December 26, 2018   
Ramesh-chennithala

തിരുവനന്തപുരം: വനിതാമതിലെന്ന വര്‍ഗ്ഗീയ മതിലിന് വേണ്ടി പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ ഉള്‍പ്പടെ കയ്യിട്ടു വാരുകയും തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍ തുടങ്ങിയ സാധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അംഗപരിമിതരും ആലംബഹീനരുമായ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പെന്‍ഷന്‍ നല്‍കുമ്പോള്‍ നൂറു രൂപ വീതം നിര്‍ബന്ധപൂര്‍വ്വം മതിലിനായി പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരതയാണ് എന്നും അദ്ദേഹം പറഞ്ഞു.

മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ലെന്ന് പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ആശാ വര്‍ക്കമാരെയും അംഗനവാടി ജീവനക്കാരെയുമൊക്കെ ഭീഷണിപ്പെടുത്തുകയാണ്. സിപിഐഎം അനുകൂല സംഘടനകള്‍ വഴി ജീവനക്കാരെയും അദ്ധ്യാപകരെയും മതിലില്‍  പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു. സ്ഥലം മാറ്റുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പറഞ്ഞാണ് ഭീഷണി. സര്‍ക്കാര്‍ ഓഫീസുകളില്‍ മതിലിന്റെ പ്രചാരണമല്ലാതെ മറ്റു ജോലികള്‍ നടക്കുന്നില്ല. ഭരണം മിക്കവാറും സ്തംഭിച്ച മട്ടാണ്. ഔദ്യോഗിക മെഷിനറിയെ ദുരുപയോഗപ്പെടുത്തുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News