• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

APRIL 2019
FRIDAY
11:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊല്ലത്ത് മാതാപിതാക്കളെ മർദിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി

By Web Desk    March 19, 2019   

കൊല്ലം ∙ ഓച്ചിറ പള്ളിമുക്കിൽ രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ 14 വയസ്സുള്ള മകളെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണു സംഭവം. ദമ്പതികളെ മർദിച്ച അവശരാക്കിയ ശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇതുമായി ബന്ധപ്പെട്ട് ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ മുഹമ്മദ് റോഷൻ, വിപിൻ, പായ്ക്കുഴി സ്വദേശി പ്യാരി, വള്ളിക്കാവ് സ്വദേശി അജയൻ എന്നിവർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

സംഘത്തിനു കാർ വാടയ്ക്കു കൊടുത്തത് ഉൾപ്പെടെ സഹായം നൽകിയ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ  സംഘത്തിലെ യുവാവുമായി പെൺകുട്ടിക്കു പരിചയമുണ്ടായിരുന്നതായി പറയുന്നു. പ്ലാസ്റ്റർ ഓഫ് പാരിസിൽ പ്രതിമ നിർമാണം നടത്തി വരുമാനം കണ്ടെത്തുന്ന രാജസ്ഥാൻ സ്വദേശികൾ 2 വർഷത്തോളമായി ഇവിടെ ഒരു വീട്ടിൽ വാടകയ്ക്കു കഴിയുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News