• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോയെന്ന് ബിജെപി തീരുമാനിക്കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള; കൂട്ടത്തോടെ രാഷ്ട്രപതിയെ കാണാനൊരുങ്ങി ബിജെപി എംപിമാര്‍

By ANSA 11    January 9, 2019   
p-s-sreedharan-pillai

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോയെന്ന് ബിജെപി നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കുശേഷം ബിജെപി എംപിമാര്‍ രാഷ്ട്രപതിയെ കണ്ട് ആവശ്യം അറിയിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

ശബരിമല വിഷയത്തോടെ നാല് ജില്ലകളില്‍ സിപിഎം ഇല്ലാതായിരിക്കുകയാണ്. സര്‍ക്കാരിനെ ഭരണഘടനാപരമായ രീതിയില്‍ നേരിടുമെന്നും കേരളമിപ്പോള്‍ ബിജെപിക്ക് അനുകൂലമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികള്‍ ഇന്ന് രാഷ്ട്രപതിയെ അറിയിക്കാനാണ് ബിജെപിയുടെ തീരുമാനം. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും സിപിഎമ്മിനെ പിരിച്ചുവിട്ട് അവര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി എംപി നിഷികാന്ത് ദുബൈ ലോക്‌സഭയല്‍ ആവശ്യപ്പെട്ടിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News