• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടില്ല; പൊലീസ് തിരിച്ചയച്ചുവെന്ന് ശ്രീലങ്കന്‍ യുവതി

By ANSA 11    January 4, 2019   
SASIKALA

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ യുവതി തിരിച്ചിറങ്ങി. 47 കാരിയായ ശശികലയാണ് ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ യാതൊരു പ്രതിഷേധവും ഉണ്ടായില്ലെന്നും പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു എന്നുമാണ് ശശികല പറയുന്നത്. മരക്കൂട്ടം വരെ എത്തിയാണ് ശശികല തിരിച്ചിറങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും ദര്‍ശനം നടത്താന്‍ സാധിക്കാതെ തിരിച്ചിറങ്ങി.

ഭര്‍ത്താവ് ശരണവണമാരനൊപ്പം ഇന്നലെ വൈകിട്ടാണ് ശശികല പമ്പയില്‍ എത്തിയത്. ഇവിടെ നിന്നും പൊലീസിനോട് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. മഫ്തിയിലാണ് പൊലീസ് ശശികലയ്ക്ക് സുരക്ഷ ഒരുക്കിയത്. എന്നാല്‍ മരക്കൂട്ടത്ത് വച്ച് പ്രതിഷേധം ഉണ്ടായപ്പോള്‍ തിരിച്ചിറക്കി എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് തന്നെ സന്നിധാനംവരെ എത്തിച്ചുവെന്നും യാതൊരു വിധത്തിലുള്ള പ്രതിഷേധം ഉണ്ടാകാതിരുന്നിട്ടും തിരിച്ചിറക്കി എന്നുമാണ് ശശികല പറയുന്നത്.

വ്രതം നോറ്റാണ് താന്‍ ദര്‍ശനത്തിന് എത്തിയത്. തനിക്ക് 47 വയസുണ്ടെന്നുള്ള കാര്യം പമ്പയില്‍ വച്ച് തന്നെ പൊലീസീനോട് പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ലെന്നും ശശികല പറഞ്ഞു. തേനി സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡറായ കയാലും ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ എതിര്‍ത്തതുമൂലം ഇവര്‍ക്ക് പമ്പയില്‍ നിന്നും തന്നെ മടങ്ങേണ്ടി വന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News