• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
03:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എറണാകുളം അറിയിപ്പുകള്‍

By Web Desk    December 18, 2018   
ernakulam

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി; കുടിശിക അടയ്ക്കാം

കൊച്ചി:  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളളതും ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇപ്പോഴും ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി തുടരുന്നതുമായ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക് എറണാകുളം എസ്.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2401632.  

 

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി:  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2018-19 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് എട്ടാം ക്ലാസ് മുതലുളള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുളള സമയം ഡിസംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്  നേടിയിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. www.kmtwwfb.org പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 20 വരെ എറണാകുളം (എസ്.ആര്‍.എം റോഡ്) ജില്ലാ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

 

വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍; കായിക ക്ഷമതാ പരീക്ഷ

 

കൊച്ചി:  ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ-എസ്‌ഐയുസി നാടാര്‍), (എന്‍സിഎ -ധീവര) കാറ്റഗറി നമ്പര്‍ 313/2016, 314/16 തസ്തികകളുടെ നിയമനത്തിനായി 2018 ഒക്‌ടോബര്‍ 10 ന് പ്രിസിദ്ധീകരിച്ചിട്ടുളള, ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും ഡിസംബര്‍ 20 തീയതിയില്‍ രാവിലെ ആറു മുതല്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ (ഒറിജിനല്‍) സഹിതം നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

 

 

അതിജീവനം 2018; മിനി ജോബ് ഫെയര്‍

കൊച്ചി:  എറണാകുളം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി സ്വകാര്യ മേഖലകളിലേക്ക് നിയമനം നടത്തുന്നതിനായി 2018 ഡിസംബര്‍ ഇരുപത്തിഒന്നാം തീയതി അതിജീവനം 2018 എന്ന പേരില്‍ മിനി ജോബ് ഫെയര്‍ നടത്തുന്നു.  സ്വകാര്യ മേഖലയിലെ പതിനഞ്ചോളം   ഉദ്യോഗദായകര്‍ എസ്എസ്എല്‍സി, പ്രീഡിഗ്രി, ഐടിഐ, ഡിഗ്രി, പിജി, ഡിപ്‌ളോമ യോഗ്യതയുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കായി 100ല്‍ പരം ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

 

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം  ഡിസംബര്‍ 21ന് രാവിലെ 10 മണിക്ക് കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.

 

 

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം

 കൊച്ചി:  സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക് പരിശീലനം നല്‍കുന്നു, പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാഫോറങ്ങളും വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോറം ഡിസംബര്‍ 31- ന് മുമ്പായി ഫിഷറീസ് ജില്ലാ ആഫീസില്‍ സമര്‍പ്പിക്കണം. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

 

പരിശോധന ഊര്‍ജിതമാക്കി എക്‌സൈസ് വകുപ്പ്

 

കൊച്ചി:  പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എക്‌സൈസ് വകുപ്പ് എറണാകുളം ജില്ലയില്‍ റെയിഡുകളും വാഹന പരിശോധനകളും ഊര്‍ജ്ജിതമാക്കി. കള്ളുഷാപ്പുകളും, ബാറുകളും, വിദേശ മദ്യവില്‍പ്പനശാലകളും, ക്ലബ്ബുകളും കൂടാതെ അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥലങ്ങള്‍ , വൈന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സ്ഥലങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. എറണാകുളം ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം,  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്തല സ്‌െ്രെടക്കിംഗ് ഫോഴ്‌സ് ടീം എന്നിവ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വ്യാജമദ്യ മയക്കു മരുന്ന് നിര്‍മ്മാണം, വ്യാജമദ്യ മയക്കു മരുന്ന് വില്‍പ്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, അനധികൃതമായി മയക്കുമരുന്ന്, മദ്യം സംഭരിക്കല്‍, തുടങ്ങിയവ നടക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ , അനധികൃത മദ്യസല്‍ക്കാരം, ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ പോലീസ്- എക്‌സൈസ്- റവന്യു- വനം-ഡ്രഗ്‌സ്  വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ രാത്രികാല പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി ജില്ലയില്‍ മൂന്ന് സ്‌െ്രെടക്കിംഗ് ഫോഴ്‌സുകളേയും വിന്യസിച്ചിട്ടുണ്ട്.  

മയക്കുമരുന്ന്, വ്യാജമദ്യ കടത്ത്, ഉല്‍പ്പാദനം വിതരണം, മറ്റ് അനധികൃത പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്. ഓഫീസ് മൊബൈല്‍ ഫോണ്‍ എക്‌സൈസ്  ഡെപ്യൂട്ടി കമ്മീഷണര്‍, എറണാകുളം 0484 2390657, 9447178059, അസ്സി.എക്‌സൈസ്‌കമ്മീഷണര്‍, എറണാകുളം 04842397480 9496002867

ജില്ലാകണ്‍ട്രോള്‍ റൂം 0484 2390657,  9447178059, എക്‌സൈസ്സ്‌പെഷ്യല്‍ സ്‌ക്വാഡ്, എറണാകുളം 04842397480 9400069550, എക്‌സൈസ്സര്‍ക്കിള്‍ ഓഫീസ് , എറണാകുളം 04842393121 9400069552, എക്‌സൈസ്സര്‍ക്കിള്‍ ഓഫീസ്, കൊച്ചി04842235120 9400069554, എക്‌സൈസ്സര്‍ക്കിള്‍ ഓഫീസ്, പറവൂര്‍ 04842443187, 9400069557, എക്‌സൈസ്സര്‍ക്കിള്‍ ഓഫീസ്, ആലുവ 0484223655 9400069560, എക്‌സൈസ്സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് 04842591203 9400069559,  എക്‌സൈസ്സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ 04852832623 9400069564

എക്‌സൈസ്സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം 04842824419 9400069562.

 

മത്സ്യഫെഡിന്റെ വാര്‍ഷിക പൊതുയോഗം

കൊച്ചി:  മത്സ്യഫെഡിന്റെ വാര്‍ഷിക പൊതുയോഗം മത്‌സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും 326 സംഘങ്ങളുടെ പ്രതിനിധികളും, ഭരണസമിതി അംഗങ്ങളും പൊതുയോഗത്തില്‍ പങ്കെടുത്തു.  2017-18 വര്‍ഷത്തെ റിപ്പോര്‍ട്ട്, ആഡിറ്റു ചെയ്ത വരവ്-ചെലവ് കണക്ക്, ലാഭ-നഷ്ടകണക്ക്, ആസ്തി-ബാദ്ധ്യതാ പത്രം, ന്യൂനതാ പരിഹാര റിപ്പോര്‍ട്ട് എന്നിവ മത്സ്യഫെഡ് മാനേജിംഗ്  ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ് അവതരിപ്പിക്കുകയും, ചര്‍ച്ച കള്‍ക്ക് ശേഷം ഇവ അംഗീകരിക്കുകയും, 2018-19 വര്‍ഷത്തെ 144.07 ലക്ഷം രൂപ അറ്റലാഭം നിയമാവലി പ്രകാരം വിഭജിക്കുന്നതിനുളള തീരുമാനവും പൊതുയോഗം അംഗീകരിച്ചു.  മത്സ്യഫെഡിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ദര്‍ശനം 'വിഷന്‍-2025' പൊതുയോഗം അംഗീകരിച്ചു.  കൂടാതെ മത്സ്യഫെഡിന്റെ വിവിധ യൂണിറ്റുകളില്‍ അസംസ്‌കൃത വസ്തുക്കളും, മറ്റ് സാധനങ്ങളും വാങ്ങുന്നതിനുള്ള പര്‍ച്ചേസ് മാനുവലും പൊതുയോഗം അംഗീകരിച്ചു.

 

2019-20 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് വിശദമായ ചര്‍ച്ചയ്ക്കുശേഷം അംഗീകരിച്ചു. 2019-20 വര്‍ഷത്തില്‍ മൊത്തം 1219.29 കോടി രൂപയുടെ വരവും, 1212.40 കോടി രൂപയുടെ ചെലവും 6.89 കോടി രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. മത്സ്യബന്ധനോപകരണങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ, കുടിശ്ശിക വന്നിട്ടുള്ള വായ്പകള്‍ പരിഹരിക്കുന്നതിനുള്ള ബ്രിഡ്ജ് ലോണ്‍ പദ്ധതി, മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് പദ്ധതി, ആലപ്പുഴ ജില്ലയില്‍ യാണ്‍ ട്വിസ്റ്റിംഗ് യൂണിറ്റ് ഹൈടെക് ഫിഷ ്മാര്‍ട്ടുകള്‍, മത്സ്യ വിപണനത്തിനുള്ള ഇ-കോമേഴ്‌സ് പോര്‍ട്ടല്‍ തുടങ്ങി നിരവധി നൂതന പദ്ധതികള്‍ അടങ്ങുന്നതാണ് 2019-20-ലെ ബഡ്ജറ്റ്.  

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News