• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കും.

By Web Desk    March 19, 2019   

 

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎയുടെ തൃശ്ശൂര്‍ സ്ഥാനാര്‍ഥി ആയേക്കും. വെള്ളാപ്പള്ളി നടേശനും ഇതിന് സമ്മതം മൂളിയെന്നാണ് സൂചന.

വെള്ളാപ്പള്ളിയുടേയും അനുകൂല സമീപനം ഉണ്ടായതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ഇതോടെ പൂരനഗരിയില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ടിഎന്‍ പ്രതാപനും ഇടതുസ്ഥാനാര്‍ഥിയായി രാജാജി മാത്യു തോമസും വിജയത്തിനായി മത്സരിക്കുന്നു.

തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടിവി ബാബു, വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് മത്സരിക്കുക എന്ന സൂചന ലഭിക്കുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News