• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരായിരിക്കും ആറ് കോടി രൂപ ലഭിക്കുന്ന ആ ഭാഗ്യവാന്‍? ക്രിസ്മസ് ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ജനുവരി 23ന്

By Web Desk    January 19, 2019   
lottery

തിരുവനന്തപുരം: ആറ് കോടി രൂപ ലഭിക്കുന്ന ആ ഭാഗ്യവാന്‍ ആരായിരിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. 200 രൂപ മുടക്കിയ ഏതോ ഒരു ഭാഗ്യവാനെക്കാത്ത് ആറ് കോടി രൂപ സര്‍ക്കാരിന്റെ ഖജനാവിലിരിക്കുന്നു. കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ജനുവരി 23നാണ് ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ബംബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫലമറിയാം.

പതിനാറ് പേര്‍ക്ക് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം ലഭിക്കും. അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക് മൂന്നാം സമ്മാനവും ലഭിക്കും. നാലാം സമ്മാനം 100000 രൂപയാണ്. 72 പേര്‍ക്കാണ് ഈ തുക ലഭിക്കുക. 5000, 2000, 1000, 500 എന്നിങ്ങനെയാണ് യഥാക്രമം അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനങ്ങള്‍ക്കുളള സമ്മാനത്തുക. അഞ്ചാം സമ്മാനം 25200 പേര്‍ക്കും ആറാം സമ്മാനം 28080 പേര്‍ക്കും ഏഴാം സമ്മാനം 36720 പേര്‍ക്കും ലഭിക്കും. 72000 ആളുകള്‍ക്ക് 500 രൂപയും ലഭിക്കും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News