• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും

By shahina tn    January 21, 2019   
ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിക്കും. താല്‍ക്കാലിക ജീവനക്കാരുടെ കൂട്ടായ്മയാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ ശയനപ്രദക്ഷിണം നടത്തിക്കൊണ്ടാണ് ഇവര്‍ പ്രതിഷേധിക്കുക.

കെഎസ്ആര്‍ടിസിയില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാരുടെ കൂട്ടായ്മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതുവരെ നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നെന്നും തൊഴിലാളി യൂണിയനുകള്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ലെന്നും പിരിച്ചുവിട്ടവര്‍ പറഞ്ഞു. പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം ആളുകളും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്റെ പ്രായപരിധി കഴിഞ്ഞവരാണ്. അതിനാല്‍ തന്നെ ജോലിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണിവര്‍.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News