• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി കേരളത്തില്‍ എത്തി

By Web Desk    January 24, 2019   
mukul-wasnik

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കേരളത്തില്‍ എത്തി. 26 വരെ സംസ്ഥാനത്ത് തുടരുന്ന അദ്ദേഹം ജില്ലകളിലെ ഡിസിസി യോഗങ്ങളില്‍ പങ്കെടുത്ത് നേതാക്കളും പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നത്.

ഇന്ന് തിരുവനന്തപുരം കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറി പങ്കെടുക്കുക. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും 26ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും അദ്ദേഹം പര്യടനം നടത്തും. ഡിസിസി യോഗങ്ങള്‍ക്ക് പുറമേ മണ്ഡലങ്ങളുടേയും ജില്ലകളുടേയും ചുമതലയുള്ള നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകാനുള്ള സാധ്യത തള്ളാതെയായിരുന്നു മുകുള്‍ വാസ്‌നികിന്റെ പ്രതികരണം.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News