• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“ചട്ടമ്പി സ്വാമിയുടേയും മന്നത്തിന്റെയും കേളപ്പന്റെയും പാരമ്പര്യം സമുദായ നേതൃത്വം മറക്കരുത്”, ജി സുകുമാരന്‍ നായര്‍ക്കെതിരെ ആര്‍ ബാലകൃഷ്ണപിള്ള

By shahina tn    December 27, 2018   
r-balakrishnapilla

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടുകളോട് വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. ചട്ടമ്പി സ്വാമിയുടേയും മന്നത്തിന്റെയും കേളപ്പന്റെയും പാരമ്പര്യം സമുദായ നേതൃത്വം മറക്കരുത്. സുകുമാരന്‍  നായര്‍ക്ക് ആരെയെങ്കിലും സ്വന്തമായി പിന്തുണയ്ക്കണമെങ്കില്‍ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍എസ്എസ് നേതാവ് എന്ന നിലയില്‍ത്തന്നെയാണ് അഭിപ്രായം പറയുന്നത്. പലപ്പോഴും സുകുമാരന്‍ നായരുടെ നിലപാടുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അങ്ങനെതന്നെ. വനിതാ മതിലിനാണ് പിന്തുണയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ഇന്ന് കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പെടെ നാല് പാര്‍ട്ടികളെ എല്‍എഡിഎഫില്‍ എടുത്തുകൊണ്ട് തീരുമാനമായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായത്. എന്നാല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടില്ല എന്ന് ബാലകൃഷ്ണപിള്ള  പ്രതികരിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News