• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചിയില്‍ ഹാഷിഷും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

By ANSA 11    January 8, 2019   
kanjav

കൊച്ചി: സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഓഫര്‍ റേറ്റിന് നഗരത്തില്‍ ഹാഷിഷും, കഞ്ചാവും വിറ്റഴിച്ചിരുന്ന രണ്ടംഗ സംഘം കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായി. പള്ളരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശിയും കരിമുഗളില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ രാജന്‍ സെല്‍വം (37) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും വില്‍പനയ്ക്കായി തയ്യാറാക്കിയ നിലയിലുള്ള നിരവധി പാക്കറ്റ് ഹാഷിഷും, കഞ്ചാവും, ലഹരി വസ്തുക്കള്‍ വിറ്റഴിച്ച് കിട്ടിയ 49500 രൂപ, ഇല്‌ട്രോണിക്ക് ത്രാസ് തുടങ്ങിയവ കണ്ടെടുത്തു.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ വില്‍പന നടത്തുവാനായി സ്‌റ്റോക്ക് ചെയ്ത ഹാഷിഷും, കഞ്ചാവും, സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിന്റ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ഷാഡോ പൊലീസ് നടത്തിയ ശക്തമായ പരിശോധനകളെ തുടര്‍ന്ന് വില്‍പന നടത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു സംഘം നാല്‍പത് ശതമാനം ഓഫറിട്ട് വിറ്റഴിച്ചിരുന്നത്. സോഷ്യല്‍ മീഡിയകളായ വാട്‌സ്ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ ഗ്രൂപ്പുകള്‍ വഴിയാണ് വിറ്റഴിച്ച് കൊണ്ടിരുന്നത്. ലഹരി വിപണിയില്‍ ഇരുപത് ഗ്രാം തൂക്കം വരുന്ന രണ്ടായിരം രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫര്‍ കഴിഞ്ഞി ആയിരത്തി ഇരുനൂറ് രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്. 

മുന്തിയ ഇടപാടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു ഹാഷിഷ് വിറ്റഴിച്ചിരുന്നത്. ഡിസിപി ജെ ഹിമേന്ദ്രനാഥിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും എത്തിക്കുന്ന ഹാഷിഷും കഞ്ചാവും, രാജന്‍ സെല്‍വത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയില്‍ നഗരത്തില്‍ ചുറ്റി സഞ്ചരിച്ചായിരുന്നു ലഹരി ഉപഭോഗ്ക്താക്കള്‍ക്കിടയില്‍ എത്തിച്ചിരുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സിഐ അനന്ത ലാല്‍, ഷാഡോ എസ്‌ഐ എബി വിബിന്‍, ഷാഡോ പൊലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News